സഹായം (#9758)

എന്‍റെ ദൈവമേ! അവിടുത്തെ തിരുനാമത്താല്‍ ഞാന്‍ അപേക്ഷിക്കുന്നു. അവിടുത്തെ സേവകര്‍ക്ക് ശ്രേയസ്സും നഗരങ്ങള്‍ക്ക് സമൃദ്ധിയും കൈവരുത്തുന്നതില്‍ എനിക്കു സഹായകമാകേണമേ. അങ്ങു നിശ്ചയമായും സര്‍വ്വേശ്വരനാണല്ലോ!

-Bahá'u'lláh
-----------------------

സഹായം (#9759)

ആരുടെ വദനമാണോ എന്‍റെ ആരാധനക്കു ലക്ഷ്യമായത്, ആരുടെ സൗന്ദര്യമാണോ എന്‍റെ ദേവാലയമായത്, ആരുടെ വാസസ്ഥാനമാണോ  എന്‍റെ ലക്ഷ്യമായത്, ആരുടെ സ്തുതിയാണോ എന്‍റെ പ്രതീക്ഷയായത്, ആരുടെ അനുഗ്രഹണ്‍മാണോ എന്‍റെ സഹചാരിയായത്, ആരുടെ സ്നേഹമാണോ എന്‍റെ അസ്തിത്വത്തിനു കാരണമായത്, ആരുടെ സ്മരണയാണോ എനിക്കു സാന്ത്വനമായത്, ആരുടെ സാമിപ്യമാണോ എന്‍റെ ആഗ്രഹമായത്, ആരുടെ സാന്നിദ്ധ്യമാണോ എന്‍റെ പ്രിയങ്കരമായ ആഗ്രഹവും അത്യുന്നതമായ അദമ്യവാഞ്ചയും ആയത്, അവിണ്‍ടുത്തെ സേവകര്‍ണ്‍ക്കിടയിലെ തെരഞ്ഞെടുക്കപ്പെട്ടണ്‍വര്‍ക്കായി കല്‍പ്പിണ്‍ക്കണ്‍പ്പെട്ടവയെ എന്നില്‍ നിന്നു തടഞ്ഞുവെക്കരുതേ എന്ന് ഞാന്‍ അങ്ങയോടു യാചിക്കുന്നു. ഈ ലോകത്തിലെയും വരാനിരിക്കുന്ന ലോകത്തിണ്‍ലേയും നډകളെ എനിക്കു തന്നാലും.
അങ്ങു സത്യമായും സകലമനുഷ്യര്‍ക്കും രാജാണ്‍വാണ്. എന്നെന്നും പൊറുക്കുന്നവനും അത്യുദാരണ്‍നുണ്‍മായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

-Bahá'u'lláh
-----------------------

സഹായം (#9760)

അല്ലയോ എനിക്കും സകലവസ്തുക്കള്‍ക്കും ദൈവമേ, എനിക്കും സകലവസ്തുക്കള്‍ക്കും തേജസ്സേ, എനിക്കും സകലവസ്തുക്കള്‍ക്കും അഭിലാഷമേ, എനിക്കും സകലവസ്തുക്കള്‍ക്കും ശക്തിയായവനേ, എനിക്കും സകലവസ്തുക്കള്‍ക്കും രാജാവേ, എന്നെയും സകല വസ്തുക്കളേയും കൈവശമുള്ളവനേ, എന്‍റേയും സകലവസ്തുക്കളുടേയും ലക്ഷ്യമായവനേ, എനിക്കും സകലവസ്തുക്കള്‍ക്കും പ്രേരണയായവനേ അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ!
അങ്ങയുടെ ലോലമായ കൃപയുടെ സമുദ്രത്തില്‍നിന്ന് എന്നെ പിന്നോട്ടു നില്‍ക്കാന്‍ അനുവദിക്കുകയോ അങ്ങയുടെ സാമിപ്യത്തിന്‍റെ തീരങ്ങളില്‍ നിന്ന് അകലെ മാറ്റപ്പെടുകയോ ചെയ്യരുതേ എന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.
അല്ലയോ എന്‍റെ ദൈവമേ, അങ്ങൊഴികെമറ്റൊന്നും എനിക്കു ലാഭമുണ്ടാക്കുകയില്ല; അങ്ങൊ
ഴികെ മറ്റാരുടേയും സാന്നിദ്ധ്യത്തിലെത്തുന്നത് എനിക്കു പ്രയോജനപ്പെടുകയുമില്ല. അങ്ങയുടെ നേരെ തങ്ങളുടെ മുഖങ്ങള്‍ തിരിച്ചവരോടും അങ്ങയ്ക്ക് സേവനം ചെയ്യാന്‍ ഉണര്‍ന്നവരോടുണ്‍മൊപ്പം എന്നെ കണക്കിലെടുക്കാനും അങ്ങൊണ്‍ഴികെ മറ്റൊന്നിന്‍റേയും ആവശ്യമില്ലാതാണ്‍ക്കാനും അങ്ങണ്‍യുടെ ധനത്തിന്‍റെ ധാരാളിത്തത്താല്‍ ഞാന്‍ അങ്ങയോടര്‍ത്ഥിക്കുന്നു.
അല്ലയോ എന്‍റെ ദൈവമേ, അങ്ങയുടെ സേവകډാര്‍ക്കും സേവികമാര്‍ക്കും മാപ്പു നല്‍കിയാലും. അങ്ങു സത്യമായും എന്നെന്നും പൊറുക്കുന്നവനും അതിദയാലുവുമാണ്.

-Bahá'u'lláh
-----------------------

സഹായം (#9761)

പ്രഭോ, എന്‍റെ ദൈവമേ! അങ്ങയുടെ വഴികളിലൂടെ നടക്കാനും അങ്ങയുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനും അങ്ങയുടെ ധര്‍മ്മത്തില്‍ അടിപതറാതിരിക്കാനും  അവിടുത്തെ വത്സലതനയരെ സഹായിക്കേണമേ! അഹത്തിന്‍റെയും ഇന്ദ്രിയവൃത്തിയുടേയും പാഞ്ഞുകയറ്റത്തെ തടഞ്ഞു നിര്‍ത്താനും ദിവ്യമായ മാര്‍ഗ്ഗദര്‍ശനത്തിന്‍റെ പ്രകാശത്തെ പിന്തുടരാനും അവരെ അനുഗ്രഹിക്കേണമേ! സര്‍വ്വശക്തനും അനുഗ്രഹമയനും സ്വയംവൃത്തിയുമാണങ്ങ്. സര്‍വ്വദാതാവും കരുണാവാരിധിയും ഔദാര്യകേദാരവുമാണ്.

-`Abdu'l-Bahá
-----------------------

സഹായം (#9762)

ഈശ്വരാ! ഞങ്ങള്‍ ദീനരാണ്. ഞങ്ങളില്‍ കാരുണ്‍ണ്യണ്‍ണ്‍മേകണേ. പാവങ്ങളായ ഞങ്ങളില്‍ അവിടുത്തെ സമ്പദ് സാഗരത്തില്‍ നിന്നും ഒരംശം ചൊരിണ്‍ഞ്ഞാലും. നിസ്വണ്‍രായ ഞങ്ങള്‍ക്ക് സംതൃപ്തിയേണ്‍കണേ. നിന്ദിതരായ ഞങ്ങള്‍ക്ക് അങ്ങയുടെ മഹത്വമേകിണ്‍യാലും. ആകാശണ്‍ത്തിലെ പറവകളും കരയിലെ ജന്തുക്കളും അനുദിനം ആഹാരം അങ്ങണ്‍യില്‍ നിന്നും തേടുന്നു. സമസ്ത ജീവികളും അവിണ്‍ടുത്തെ ശ്രദ്ധയും സ്നേഹാനുണ്‍കമ്പയും പങ്കിടുന്നു. 
അങ്ങയുടെ മഹത്ദയാകടാക്ഷത്തില്‍ നിന്നും ഈ പാവത്തെ ഒഴിവാക്കരുതേ! അശരണനായ ഇവനില്‍ അവിടുത്തെ ശക്തിയാല്‍ കാരുണ്യം ചൊരിയേണമേ! 
അന്നന്നുള്ള ആഹാരം ഞങ്ങള്‍ക്ക് നല്‍കിയാലും. ജീവിത സാഹചര്യങ്ങളില്‍ അഭിവൃദ്ധി നല്‍കിണ്‍യാലും. അങ്ങൊഴികെ ആരെയും ഞങ്ങള്‍ ആശ്രണ്‍യിക്കാന്‍ ഇടയാകാതിരിക്കട്ടെ. അങ്ങയോടു മാത്രം സംസര്‍ഗ്ഗം ചെയ്യുന്നതിനും അങ്ങയുടെ പാതയില്‍ ചരിക്കുന്നണ്‍തിനും അവിടുത്തെ രഹസ്യണ്‍ങ്ങള്‍ ഉദ്ണ്‍ഘോഷിക്കുന്നണ്‍തിനും ഞങ്ങള്‍ക്കു കഴിയുണ്‍മാറാണ്‍കട്ടെ! സര്‍വ്വശക്തനും സ്നേഹമയനും സര്‍വ്വ മനുണ്‍ഷ്യരുടേയും ദാതാവും അങ്ങു തന്നെയാണല്ലോ!

-`Abdu'l-Bahá
-----------------------

സഹായം (#9763)

പ്രഭോ! അങ്ങയുടെ തിരുനാമത്തില്‍ വിതാനിക്കപ്പെട്ടിരിക്കുന്ന വിരുന്നുമേശ മാറ്റിക്കളയരുതേ; അങ്ങണ്‍യുടെ കെടാജ്വാലയാല്‍ കൊളുത്തപ്പെട്ട തീജ്വാല അണയ്ക്കരുതേ; അങ്ങയുടെ തേജസ്സിനോടും സ്മരണയോടും സ്വരമധുരിമയോടും മന്ത്രിച്ചൊഴുണ്‍കുന്ന അങ്ങയുടെ ജീവധാര തടയരുതേ; അങ്ങയുടെ സ്നേഹോച്ഛ്വാസത്തിന്‍റെ മധുര ഗന്ധം അവിടുത്തെ സേവകര്‍ക്കു നിഷേധിക്കരുതേ.
പ്രഭോ, സകലമനുഷ്യരുടേയും കടിഞ്ഞാണ്‍ തന്‍റെ ഗ്രസ്തത്തില്‍ പിടിച്ചിരിക്കുന്നവനേ! അവിണ്‍ടുത്തെ വിശുദ്ധരുടെ സന്തപ്തചിന്തകളെ സാന്ത്വനത്തിലേക്കും, അവരുടെ കഷ്ടപ്പാടുകളെ സൗഖ്യത്തിലേക്കും അവരുടെ ദുഃഖത്തെ പരമാനന്ദണ്‍ത്തിലേക്കും തിരിച്ചാലും.
സത്യമായും, ഒരുവനും, ഏകനും, സര്‍വ്വണ്‍ശക്തനും, സര്‍വ്വവിവേകിയും സത്യമായും അങ്ങാണ്.

-`Abdu'l-Bahá
-----------------------

