വിവാഹം (#9893)

*"ബഹായി വിവാഹം എന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഒത്തുചേരലും ഹൃദയംഗമമായ സ്നേഹവുമാണ്. എന്നിരുന്നാലും അവര്‍ പരസ്പരമുള്ള സ്വഭാവത്തെപ്പറ്റി പരിചിതരായിത്തീരുന്നതിന് അങ്ങേയറ്റം ശ്രദ്ധപുലര്‍ത്തണം. ഈ അനശ്വര ബന്ധം ഒരു ഉറച്ച ഉടമ്പടിയാല്‍ സുരക്ഷിതമാക്കണം. അതിന്‍റെ ഉദ്ദേശ്യം സ്നേഹവും സൗഹാര്‍ണ്‍ദവും ഐക്യവും പോഷിപ്പിക്കുകയും അനശ്വര ജീവിതം നേടുകയുമായിരിക്കണം."
 
ആത്മീയ സഭയ്ക്കു സ്വീകാര്യമായ കുറഞ്ഞതു രണ്ടു സാക്ഷികളുടെയെങ്കിലും സാന്നിദ്ധ്യത്തില്‍ വധുവും വരനും വ്യക്തിപരമായി പറയുന്ന വചനമായ വിവാഹ പ്രതിജ്ഞ അതിവിശുദ്ധഗ്രന്ഥമായ കിതാബ് - ഇ -  അഖ്ദസില്‍ നിബന്ധന ചെയ്തിട്ടുള്ളതുപോലെയാണ്.
"സത്യമായും ഞങ്ങളെല്ലാം ദൈവേച്ഛയെ ശിരസ്സാവഹിക്കുന്നു."
ഔദാര്യനിധിയും സര്‍വ്വദാതാവും അവനാണ്! യാതൊരുവന്‍, താന്‍ ഏകനും അദ്വയനും അപ്രതിരോധ്യനും മഹോന്നതനുമെന്ന് സ്വന്തം അസ്തിത്വത്തിലൂടെ സാക്ഷ്യപ്പെടുത്തിയോ, പുരാതനനും അനന്തനും സുസ്ഥിരനും ചിരന്തനനുമായ ആ ഈശ്വരനെ സ്തുതിക്കുക. അവന്‍റെ ഏകത്വത്തെ അറിഞ്ഞുകൊണ്ടും, അദ്വൈതഭാവത്തെ മനസ്സിലാക്കിയും, സത്യമായും അവനല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അവന്‍ തന്‍റെ മഹിമയുടെ പാരമ്യത്തില്‍, തന്നില്‍ നിന്നന്യമായവ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ നിന്നും വേറിട്ട്, തന്നെക്കുറിച്ചുള്ളതൊഴികെയുള്ള എല്ലാ വിവരണങ്ങളില്‍ നിന്നും വിമുക്തനായി, അനഭിഗമ്യമായ ഔന്നത്യത്തില്‍ എന്നും വസിച്ചിട്ടുണ്ട്.
തന്‍റെ ദയാവായ്പും നډയും മനുഷ്യന് പ്രത്യക്ഷീഭവിക്കണമെന്നും ലോകത്തെ ചിട്ടപ്പെടുത്തണമെന്നും അഭിലഷിച്ചപ്പോള്‍, അവന്‍ അനുഷ്ഠാനങ്ങള്‍ നിര്‍ദ്ദേശിക്കുകയും നിയമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അവയില്‍ വിവാഹം സംബന്ധിച്ച നിയമം ഏര്‍പ്പെടുത്തിക്കൊണ്ട് അതിനെ ഭദ്ര ജീവിതത്തിന്‍റേയും മോക്ഷത്തിന്‍റേയും രക്ഷാദുര്‍ഗ്ഗമാക്കി. അതിനെ വിശുദ്ധിയുടെ സ്വര്‍ഗ്ഗത്തില്‍ നിന്നും അവരോഹണം ചെയ്ത തന്‍റെ പുണ്യമത ഗ്രന്ഥത്തിലൂടെ നമ്മുടെ മേലുള്ള കല്പനയാക്കിതീര്‍ത്തു. അവന്‍ അരുളിചെയ്യുന്നു: മഹത്വമുള്ളതാണ് അവിടുത്തെ യശസ്സ്: "ജനങ്ങളേ! നിങ്ങള്‍ വിവാഹിതരാകുവിന്‍. തല്‍ഫലമായി നിങ്ങളില്‍ നിന്നും എന്‍റെ സേവകര്‍ക്കിടയില്‍ എന്നെ സ്മരിക്കുന്നവര്‍ പ്രത്യക്ഷപ്പെടുമല്ലോ! നിങ്ങളോടുള്ള എന്‍റെ കല്പനകളില്‍ ഒന്നാണിത്. നിങ്ങള്‍ക്ക് സ്വയം സഹായത്തിനായി അതിനെ ശിരസാവഹിക്കുവിന്‍."

-Bahá'u'lláh
-----------------------

വിവാഹം (#9894)

എന്‍റെ ദൈവമേ! എല്ലാ യശസ്സും അങ്ങേയ്ക്കാകട്ടെ. സത്യമായും അങ്ങയുടെ ഈ സേവകനും ഈ സേവികയും അങ്ങയുടെ കാരുണ്യത്തിന്‍റെ തണലില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. അങ്ങയുടെ ഔദാര്യത്താലും ദാക്ഷിണ്യത്താലും അവര്‍ യോജിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രഭോ, അങ്ങയുടെ ഈ ലോകത്തിലും അവിടുത്തെ സാമ്രാജ്യത്തിലും അവരെ സഹായിക്കേണമേ. അങ്ങയുടെ കൃപയാലും ദാനശീലത്താലും അവര്‍ക്ക് എല്ലാ നډകളും കല്‍പ്പിച്ചുനല്‍കീടണേ. പ്രഭോ, അങ്ങയുടെ ദാസ്യവൃത്തിയില്‍ അവരെ ദൃഢീകരിക്കുകയും, അങ്ങയെ പരിചരിക്കുന്നതില്‍ അവരെ സഹായിക്കുകയും ചെയ്യേണമേ. അങ്ങയുടെ ലോകത്ത് അങ്ങയുടെ തിരുനാമത്തിന്‍റെ പ്രതീകങ്ങളായിത്തീരുന്നതിന് അവരെ അനുവദിക്കുകയും, ഇഹലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും ഉപയോഗപ്പെടുത്തിയാല്‍ തീരാത്ത അങ്ങയുടെ അനുഗ്രഹങ്ങളാല്‍ അവരെ സംരക്ഷിക്കുകയും ചെയ്യേണമേ. പ്രഭോ, അങ്ങയുടെ ദയാസാമ്രാജ്യത്തിന്‍റെ നേര്‍ക്ക് പ്രാര്‍ത്ഥിക്കുകയാണവര്‍. അങ്ങയുടെ ഏകത്വത്തിന്‍റെ മേഖലയ്ക്ക് അഭിമുഖമായി അപേക്ഷിക്കുകയാണ്. സത്യമായും അങ്ങയുടെ ആജ്ഞയെ അനുവര്‍ത്തിച്ചുകൊണ്ടാണ് അവര്‍ വിവാഹിതരായിട്ടുള്ളത്. കാലാന്ത്യത്തോളം ഐക്യത്തിന്‍റെയും മനപ്പൊരുത്തത്തിന്‍റേയും പ്രതീകങ്ങളായിരിക്കുവാന്‍ അവരെ തുണയ്ക്കേണമേ.
സത്യമായും അങ്ങാണ് സര്‍വ്വശക്തനും, സര്‍വ്വവ്യാപിയും, സര്‍വ്വേശനും.

-`Abdu'l-Bahá
-----------------------

വിവാഹം (#9895)

അവന്‍ ദൈവമാകുന്നു! 
അല്ലയോ അതുല്യനായ പ്രഭോ! അവിടുത്തെ സര്‍വ്വശക്തമായ വിവേകത്തില്‍ ജനങ്ങളുടെമേല്‍ അങ്ങു വിവാഹത്തെ കല്‍പ്പിച്ചു നല്‍കി. അങ്ങനെ മനുഷ്യരുടെ തലമുറകള്‍ ഈ ആശ്രിതലോകത്തില്‍ ഒന്നു മറ്റൊന്നിനെ പിന്തുടരുമാറാകട്ടെ. അങ്ങനെ എന്നെന്നും ലോകം നിലനില്‍ക്കുന്ന കാലത്തോളം അവിടുത്തെ ഏകത്വത്തിന്‍റെ പ്രവേശനകവാടത്തില്‍ ദാസ്യത്വത്തോടും ആരാധനയോടും, പ്രണാമത്തോടും, ഭയഭക്തിയോടും സ്തുതിയോടും കൂടി അവര്‍ സ്വയം കര്‍മ്മനിരതരാകുമാറാകട്ടെ. "എന്നെ ആരാധിക്കുന്നതിനുവേണ്ടിയല്ലാതെ ഞാന്‍ മാലാഖമാരേയും, മനുഷ്യരേയും സൃഷ്ടിച്ചിട്ടില്ല." അതിനാല്‍ അവിടുത്തെ സ്നേഹമാകുന്ന കൂട്ടിലെ ഈ രണ്ടു വിഹഗങ്ങളേയും അവിടുത്തെ ദയയാകുന്ന സ്വര്‍ഗ്ഗത്തില്‍ അങ്ങു വിവാഹിതരാക്കേണമേ. അവരെ ആകര്‍ഷിതമായ ശാശ്വതമായ കൃപയുടെ മാര്‍ഗ്ഗങ്ങളാക്കിത്തീര്‍ക്കേണമേ. അങ്ങനെയായാല്‍ സ്നേഹമാകുന്ന ഈ രണ്ടു സമുദ്രങ്ങളുടെ കൂടിച്ചേരലില്‍ നിന്ന് ലോലമായ തിരമാല ഇളകി, ജീവിത തീരത്ത്, വിശുദ്ധവും നډയുറ്റതുമായ സന്താനങ്ങളാകുന്ന മുത്തുകള്‍ ഉണ്ടാകട്ടെ. "അവന്‍ ഈ രണ്ടു സമുദ്രങ്ങളേയും സ്വതന്ത്രമാകാന്‍ അനുവദിച്ചിരിക്കുന്നു. അവ പരസ്പരം സംഗമിക്കുന്നതിനുവേണ്ടി: അവയ്ക്കിടയില്‍ ഒരു തടസ്സം ഉണ്ട്. അതിനെ അവ മറികടക്കുകയില്ല. പിന്നെ നിങ്ങളുടെ പ്രഭുവിന്‍റെ ഔദാര്യങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുക? ഓരോന്നില്‍ നിന്നും വലുതും ചെറുതുമായ മുത്തുകളെ അവന്‍ വളര്‍ത്തുന്നു."
അല്ലയോ ദയാമയനായ പ്രഭോ! ഈ വിവാഹത്തില്‍ നിന്ന് മുത്തുകളും പവിഴങ്ങളും ഉണ്ടാകാനങ്ങ് ഇടയാക്കേണമേ. സത്യമായും അങ്ങാണ് സര്‍വ്വശക്തനും അതിമഹത്തും, എന്നെന്നും പൊറുക്കുന്നവനും

-`Abdu'l-Bahá
-----------------------

