വിയുക്തര്‍ക്കുവേണ്ടി (#9771)

വയസ്സിനു മേലുള്ള ബഹായികള്‍ക്കുവേണ്ടിയാണ് ഈ പ്രാര്‍ത്ഥന ഉപയോഗിക്കപ്പെടേണ്ടത്. ഒന്നിച്ചുകൂടി ഉരുവിടേണ്ട ബഹായി കടപ്രാര്‍ത്ഥന ഇതുമാത്രമാണ്. മറ്റെല്ലാവരും എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഒരു വിശ്വാസിയാല്‍ ഇത് ആലപിക്കപ്പെടണം. ഈ പ്രാര്‍ത്ഥന ആലപിക്കുമ്പോള്‍ കിബിലക്ക് അഭിമുഖമാകേണ്ട ആവശ്യമില്ല.

-Bahá'u'lláh
-----------------------

വിയുക്തര്‍ക്കുവേണ്ടി (#9772)

എന്‍റെ ദൈവമേ! ഇവന്‍ അങ്ങയുടെ സേവകനാണ്. അങ്ങയിലും അവിടുത്തെ മുദ്രകളിലും വിശ്വാസം അര്‍പ്പിച്ച് അങ്ങൊഴികെയുള്ള സകലതില്‍ നിന്നും നിര്‍മുക്തനായി അങ്ങയിലേക്കു മുഖം തിരിച്ചിരിക്കുന്ന അവിടുത്തെ സേവകന്‍റെ പുത്രനുമാണ്. നിശ്ചയമായും അങ്ങ് ദയാലുക്കളില്‍ ദയാലുവാണ്. 
മനുഷ്യരുടെ പാപങ്ങള്‍ പൊറുക്കുകയും അവരുടെ തെറ്റുകള്‍ മറക്കുകയും ചെയ്യുന്നവനേ! അവിടുത്തെ ദാനസ്വര്‍ഗ്ഗത്തിനും ദയാസാഗരത്തിനും യോഗ്യമായ വിധം അവനെ കൈകാര്യം ചെയ്യേണമേ. ഭൂവിനും ദ്യോവിനും മുമ്പ് ആധാരമായ അവിടുത്തെ  കവിഞ്ഞൊഴുകുന്ന കാരുണ്യത്തിന്‍റെ സന്നിധിയില്‍ അവന് പ്രവേശനമേകേണമേ!
മഹാദാനശീലനും സദാക്ഷമിക്കുന്നവനുമായ അങ്ങൊഴികെ മറ്റൊരു ദൈവമില്ല.
(അല്ലാഹു അബ്ബ എന്ന അഭിവാക്യം ആറു പ്രാവശ്യം ആവര്‍ത്തിച്ചശേഷം താഴെ ചേര്‍ക്കുന്ന വചനങ്ങള്‍ 19 പ്രാവശ്യം ആവര്‍ത്തിക്കുക)
ഞങ്ങളെല്ലാം സത്യമായും ഈശ്വരനെ ആരാധിക്കുന്നു.
ഞങ്ങളെല്ലാം സത്യമായും ഈശ്വരനെ വണങ്ങുന്നു.
ഞങ്ങളെല്ലാം സത്യമായും ഈശ്വരനുവേണ്ടി സ്വയം അര്‍പ്പിക്കുന്നു
ഞങ്ങളെല്ലാം സത്യമായും ഈശ്വരസ്തുതിചെയ്യുന്നു.
ഞങ്ങളെല്ലാം സത്യമായും ഈശ്വരനു നന്ദിപറയുന്നു.
ഞങ്ങളെല്ലാം സത്യമായും ഈശ്വരനില്‍ വിശ്വാസമര്‍പ്പിക്കുന്നു.
(മരിച്ചയാള്‍ സ്ത്രീയെങ്കില്‍ "ഇവള്‍ അങ്ങയുടെ ദാസിയാണ്, അങ്ങയുടെ ദാസീപുത്രിയാണ്" എന്നിങ്ങനെ പറയുക)

-Bahá'u'lláh
-----------------------

വിയുക്തര്‍ക്കുവേണ്ടി (#9773)

ദൈവമേ, എന്‍റെ ദൈവമേ! അങ്ങയ്ക്കു സ്തൂതി ആയിരിക്കട്ടെ. അവിടുത്തെ അനശ്വരമായ പരമാധികാരത്തിന്‍റെ ശക്തിയില്‍ക്കൂടി അവിടുന്ന് ഉയര്‍ത്തിയിട്ടുള്ളവനെ തരം താഴ്ത്തരുതേ. അവിടുത്തെ അനശ്വരതയുടെ ദേവാലയത്തില്‍ പ്രവേശിക്കാന്‍ അങ്ങു കാരണമാക്കിയിട്ടുള്ളവനെ അങ്ങില്‍ നിന്നും ദൂരെ മാറ്റിക്കളയരുതേ. എന്‍റെ ദൈവമേ, അവിടുത്തെ ദൈവികത്വത്താല്‍ അങ്ങ് അധികരിച്ച പ്രാധാന്യം നല്‍കിയിട്ടുള്ളവനെ അവിടുന്നു ഭ്രഷ്ഠനാക്കുമോ?
എന്‍റെ അഭിലാഷമേ, അങ്ങ് അഭയം നല്‍കിയിട്ടുള്ളവനെ അങ്ങയില്‍ നിന്നകറ്റിക്കളയുമോ? അവിടുന്ന് ഉയര്‍ത്തിയിട്ടുള്ളവനെ അങ്ങയ്ക്ക് തരം താഴ്ത്താന്‍ കഴിയുമോ?
അങ്ങയെ സ്മരിക്കാന്‍ അങ്ങു പ്രാപ്തനാക്കിയവനെ അങ്ങയ്ക്കു മറക്കാന്‍ കഴിയുമോ?
പ്രകീര്‍ത്തിതനാകട്ടെ, അവിടുന്ന് അതീവ പ്രകീര്‍ത്തിതനാകട്ടെ! അനശ്വരതയിലുടനീളം മുഴുവന്‍ സൃഷ്ടിജാലത്തിന്‍റെയും രാജാവും അതിന്‍റെ പരമപ്രധാനപ്രേരകനുമായിരുന്നിട്ടുള്ളവനാണ് അവിടുന്ന്. അനശ്വരതയിലുടനീളം സൃഷ്ടിക്കപ്പെട്ട സകലത്തിന്‍റേയും നാഥനും അവരുടെ കല്പിതനുമായിരുന്നിട്ടുണ്ട് അങ്ങ്.
എന്‍റെ ദൈവമേ! അവിടുന്നു പ്രകീര്‍ത്തിതനാകട്ടെ. അവിടുത്തെ സേവകരോട് അങ്ങു കൃപാലുവല്ലെങ്കില്‍ പിന്നെ ആരാണു അവരോട് കരുണകാണിക്കുക? അവിടുത്തെ പ്രിയങ്കരര്‍ക്ക് അങ്ങ് വിപദ്രക്ഷകനാകാന്‍ വിസമ്മതിച്ചാല്‍ അവര്‍ക്ക് വിപദ്രക്ഷകനാകാന്‍ കഴിയുമാറ് ആരാണ് അവിടെയുള്ളത്? 
പ്രകീര്‍ത്തിതനാകട്ടെ, അവിടുന്ന് അതീവ പ്രകീര്‍ത്തിതനാകട്ടെ! അങ്ങയുടെ സത്യത്തില്‍ അങ്ങ് ആരാധിക്കപ്പെടുന്നു. സത്യമായും ഞങ്ങളെല്ലാവരും അങ്ങയെ ആരാധിക്കുന്നു. അവിടുത്തെ നീതിയില്‍ അങ്ങു പ്രകടമാക്കപ്പെടുന്നു. സത്യമായും ഞങ്ങളെല്ലാവരും അതിനു സാക്ഷിയാകുന്നു. സത്യത്തില്‍ അങ്ങയുടെ കാരുണ്യത്തില്‍ അങ്ങു പ്രിയങ്കരനാണ്. അങ്ങല്ലാതെ വിപദ്രക്ഷകനും സ്വയം വൃത്തിയുമായി മറ്റൊരു ദൈവമില്ല.

-Bahá'u'lláh
-----------------------

വിയുക്തര്‍ക്കുവേണ്ടി (#9774)

എന്‍റെ ദൈവമേ! പാപങ്ങള്‍ പൊറുക്കുന്നവനേ! അനുഗ്രഹദായകനേ! വേദനകളകറ്റുന്നവനേ! ഭൗതികവസ്ത്രം കളഞ്ഞ് ഭൗമാതീതത്തിലേക്കു കരേറിയവരുടെ പാപങ്ങളെ സത്യമായും അങ്ങ് ക്ഷമിക്കേണമേ!
എന്‍റെ പ്രഭോ! അതിക്രമങ്ങളില്‍ നിന്നു രക്ഷിച്ച് അവരെ അപങ്കിലരാക്കേണമേ! അവരുടെ ദുഃഖങ്ങളെ ദൂരീകരിക്കേണമേ! അവരുടെ ഇരുളിനെ വെളിച്ചമാക്കേണമേ! ആമോദപുഷ്പവനത്തില്‍ അവരെ പ്രവേശിക്കാനിടയാക്കേണമേ! ഏറ്റവും പാവനമായ ജലം കൊണ്ട് അവരെ സംശുദ്ധരാക്കേണമേ! എത്രയുമുന്നതമായ കൊടുമുടിമേലേറി അങ്ങയുടെ മഹിമകള്‍ കാണാന്‍ അവരെ അനുവദിക്കേണമേ!

-`Abdu'l-Bahá
-----------------------

