രോഗശമനം (#9801)

ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ രോഗശമനത്തിന്‍റെ സമുദ്രത്താലും, അവിടുത്തെ കൃപയാകുന്ന പകല്‍ നക്ഷത്രത്തിന്‍റെ ദീപ്തിയാലും, അവിടുത്തെ സേവകരെ അങ്ങു വശീകരിച്ചത് ഏതിലൂടെയാണോ ആ നാമത്താലും, അവിടുത്തെ അത്യുന്നത വചനത്തിന്‍റെ വ്യാപനശക്തിയാലും അവിടുത്തെ അത്യുന്നത തൂലികയുടെ കഴിവിനാലും, ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുള്ള സകല സൃഷ്ടിജാലങ്ങളുടേയും മുന്നിലായിരിക്കുന്ന അവിടുത്തെ കൃപയാലും ഞാന്‍ അങ്ങയോടു യാചിക്കുന്നു. എല്ലാ ദുഃഖങ്ങളില്‍ നിന്നും അസ്വാസ്ഥ്യങ്ങളില്‍ നിന്നും ദുര്‍ബ്ബലതകളില്‍ നിന്നും അസ്ഥിരതകളില്‍ നിന്നും അവിടുത്തെ അനുഗ്രഹമാകുന്ന ജലം കൊണ്ട് എന്നെ ശുദ്ധമാക്കേണമേ.
അല്ലയോ എന്‍റെ പ്രഭുവേ, അങ്ങയുടെ അനുഗ്രഹത്തിന്‍റെ കവാടത്തില്‍ അവിടുത്തെ അപേക്ഷകന്‍ കാത്തുനില്‍ക്കുന്നതും അങ്ങയില്‍ തന്‍റെ പ്രതീക്ഷകളര്‍പ്പിച്ചിട്ടുള്ളവന്‍ അവിടുത്തെ നിസ്വാര്‍ത്ഥതയുടെ ചരടില്‍ മുറുകെപ്പിടിച്ചിട്ടുള്ളതും അവിടുന്നു കാണുന്നുണ്ട്. അവിടുത്തെ കൃപയുടെ സൗന്ദര്യത്തില്‍ നിന്നും അവിടുത്തെ സ്നേഹകാരുണ്യമാകുന്ന പകല്‍ നക്ഷത്രത്തില്‍ നിന്നും അവന്‍ തേടുന്ന വസ്തുക്കളെ അവനു നിഷേധിക്കരുതേ എന്ന് ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു.
അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. എന്നെന്നും പൊറുക്കുന്നവനും അത്യുദാരനുമായ അങ്ങൊഴികെ മറ്റൊരു ദൈവമില്ല.

-Bahá'u'lláh
-----------------------

രോഗശമനം (#9802)

അവിടുത്തെ നാമമാണ് എന്‍റെ രോഗശമനം, അങ്ങയുടെ അനുസ്മരണമാവട്ടെ എന്‍റെ പ്രശ്നപരിഹാരവും, അങ്ങയോടുള്ള അടുപ്പം എന്‍റെ പ്രത്യാശയും, അങ്ങയോടുള്ള സ്നേഹം എന്‍റെ സഹചാരിയുമത്രെ. എന്നോടുള്ള അവിടുത്തെ കാരുണ്യം ഈ ലോകത്തിലും, വരാനിരിക്കുന്ന ലോകത്തിലും എന്‍റെ രോഗശമനവും വിപദ്രക്ഷണവുമാകുന്നു. അങ്ങ് സത്യമായും ഔദാര്യനിധിയും അഖില വിജ്ഞനും അഖിലണ്‍ജ്ഞനും തന്നെ.

-Bahá'u'lláh
-----------------------

രോഗശമനം (#9803)

പ്രഭോ, എന്‍റെ ദൈവമേ! അങ്ങയ്ക്കു സ്തുതി. അവിടുത്തെ ധര്‍മ്മത്തിന്‍റെ സിംഹാസനത്തിേډല്‍ അവിടുത്തെ സൗന്ദര്യം ഉറപ്പിച്ചിട്ടുള്ളത് ആരില്‍ക്കൂടിയാണോ ആ നാമത്താലും, സകല വസ്തുക്കളേയും അങ്ങു മാറ്റിയിട്ടുള്ളതും, ഒത്തു ചേര്‍ത്തിട്ടുള്ളതും, കണക്കു പറയാന്‍ വിളിച്ചിട്ടുള്ളതും, പാരിതോഷികം നല്‍കിയിട്ടുള്ളതും, കാത്തുസൂക്ഷിച്ചിട്ടുള്ളതും, നിലനിര്‍ത്തിയിട്ടുള്ളതും ആരില്‍ക്കൂടിയാണോ ആ നാമത്താലും ഞാന്‍ അങ്ങയോടു യാചിക്കുന്നു. അങ്ങയില്‍ അഭയം പ്രാപിച്ചിട്ടുള്ളവളും അങ്ങു സ്വയം പ്രകടമാക്കിയിട്ടുള്ളവനില്‍ സംരക്ഷണം തേടിയവളും തന്‍റെ മുഴുവന്‍ വിശ്വാസവും ശ്രദ്ധയും അങ്ങയില്‍ അര്‍പ്പിച്ചിട്ടുള്ളവളുമായ ഈ സേവികയെ കാത്തു സൂക്ഷിക്കേണമേ എന്ന് ഞാന്‍ അങ്ങയോടു യാചിക്കുന്നു.
എന്‍റെ ദൈവമേ, അവള്‍ ദീനയാണ്; അവിടുത്തെ രോഗശമനമാകുന്ന വൃക്ഷത്തിന്‍റെ തണലില്‍ പ്രവേശിച്ചവളുമാണ്. ദുഃഖിതയും അവിടുത്തെ സംരക്ഷണത്തിന്‍റെ നഗരത്തിലേക്ക് ഓടിയെത്തിയിട്ടുള്ളവളുമാണ്. രോഗബാധിതയും അവിടുത്തെ ആനുകൂല്യങ്ങളുടെ ഉറവയെ തേടിയിട്ടുള്ളവളുമാണ്.
എന്‍റെ ദൈവമേ, എന്‍റെ പ്രിയങ്കരനേ, അവിടുത്തെ പരമാധികാരത്താലും അവിടുത്തെ സ്നേഹപൂര്‍ണ്ണമായ ദയയാലും അവിടുത്തെ രോഗശമനവും മുറിവുണക്കുന്ന ലേപനവസ്തുവുമാകുന്ന ഉടുപ്പ് അവളെ ധരിപ്പിച്ചാലും. അവിടുത്തെ ആനുകൂല്യങ്ങളുടേയും അവിടുത്തെ ദയയുടേയും പാനപാത്രത്തില്‍ നിന്ന് മോന്തിക്കുടിക്കുവാന്‍ അവളെ പ്രാപ്തയാക്കേണമേ. കൂടാതെ എല്ലാ ദുഃഖങ്ങളില്‍ നിന്നും, പീഢകളില്‍ നിന്നും, എല്ലാ വേദനകളില്‍ നിന്നും, രോഗങ്ങളില്‍ നിന്നും, അവിടുത്തേക്ക് വെറുപ്പുളവാക്കുന്ന എന്തില്‍ നിന്നും അവളെ സംരക്ഷിച്ചാലും.
സത്യത്തില്‍, അങ്ങൊഴികെയുള്ള മറ്റെല്ലാറ്റിനേക്കാളും അങ്ങു വളരെയധികം ഔന്നത്യമുള്ളവനാണ്. അങ്ങു സത്യമായും രോഗശമനകാരിയും, സ്വയം വൃത്തിയും, സംരക്ഷകനും, എന്നെന്നും പൊറുക്കുന്നവനും അതിദയാലുവുമാണ്.

-Bahá'u'lláh
-----------------------

രോഗശമനം (#9804)

എന്‍റെ ദൈവമേ, ആരുടെ നാമങ്ങളാലാണോ ദീനരായവര്‍ സുഖപ്പെട്ടത്, പീഢിതര്‍ പൂര്‍വ്വസ്ഥിതിയിലെത്തപ്പെട്ടത്, ദാഹാര്‍ത്ഥര്‍ക്കു ജലം നല്‍കപ്പെട്ടത്, ക്ലേശങ്ങളാല്‍ പീഢിപ്പിക്കപ്പെട്ടവര്‍ക്ക് ശാന്തി നല്‍കപ്പെട്ടിട്ടുള്ളത്, മാര്‍ഗ്ഗഭ്രംശരായവര്‍ നയിക്കപ്പെട്ടിട്ടുള്ളത്, താഴ്ത്തപ്പെട്ടവര്‍ ഉയര്‍ത്തപ്പെട്ടിട്ടുള്ളത്, ദരിദ്രര്‍ ധനികډാരായിട്ടുള്ളത്, അജ്ഞര്‍ പ്രബുദ്ധരായി തീര്‍ന്നിട്ടുള്ളത്, ഖിന്നരായവര്‍ പ്രകാശിതരായത്, ദുഃഖിതര്‍ സന്തോഷഭരിതരായത്, തണുത്തു വിറച്ചവര്‍ ചൂടാക്കപ്പെട്ടത്, ചവിട്ടിമെതിക്കപ്പെട്ടവര്‍ ഉയര്‍ത്തപ്പെട്ടത്,അവന്‍ അവിടുന്നാണ്. എന്‍റെ ദൈവമേ, അവിടുത്തെ നാമത്തിലൂടെ എല്ലാ സൃഷ്ടിജാലങ്ങളും ഉണര്‍ത്തപ്പെട്ടു; ആകാശങ്ങള്‍ വിതാനിക്കപ്പെട്ടു; ഭൂമി സ്ഥാപിക്കപ്പെട്ടു; മേഘങ്ങള്‍ ഉയര്‍ത്തപ്പെട്ട് ഭൂമിയുടെ മേല്‍ വര്‍ഷം ചൊരിയാന്‍ കാരണമായി. ഇതു സത്യമായും അവിടുത്തെ എല്ലാ സൃഷ്ടിജാലങ്ങളോടുമുള്ള അവിടുത്തെ കൃപയുടെ ഒരു അടയാളമാണ്.
ആയതിനാല്‍, അവിടുത്തെ ദൈവീകത്വം അങ്ങു പ്രകടിപ്പിച്ചിട്ടുള്ളതും അവിടുത്തെ ധര്‍മ്മത്തെ എല്ലാ സൃഷ്ടിജാലങ്ങള്‍ക്കും മീതെ ഉയര്‍ത്തിയതും, ആരിലൂടെയാണോ, ആ നാമത്താലും അവിടുത്തെ അതിവിശിഷ്ടപദവികളും, അതിഗാംഭീര്യമുള്ള ഗുണങ്ങളും ഓരോന്നിനാലും, അവിടുത്തെ ശ്രേഷ്ഠതരവും അത്യുന്നതവുമായ സത്ത അതിയായി പ്രശംസിക്കപ്പെട്ട അവിടുത്തെ എല്ലാ നډകളാലും, ഈ രാത്രിയില്‍ അവിടുത്തെ ദയയാകുന്ന മേഘങ്ങളില്‍ നിന്ന്, അവിടുത്തെ സൃഷ്ടിയുടെ സാമ്രാജ്യത്തില്‍, അവിടുത്തെ സര്‍വ്വതേജോമയമായ സ്വത്വത്തോട് അങ്ങു ബന്ധിപ്പിച്ചിട്ടുള്ള ഈ പിഞ്ചു കുഞ്ഞിന്‍റെണ്‍മേല്‍ അവിടുത്തെ രോഗശമനമാകുന്ന വര്‍ഷം ചൊരിയേണമേയെന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. എന്‍റെ ദൈവമേ, അവിടുത്തെ കൃപയാല്‍ സൗഖ്യത്തിന്‍റേയും ആരോഗ്യത്തിന്‍റേയും വസ്ത്രത്താല്‍ അവനെ പൊതിയുക. എന്‍റെ പ്രിയങ്കരനേ, എല്ലാ ദുഃഖങ്ങളില്‍ നിന്നും അസ്വസ്ഥതകളില്‍നിന്നും, അങ്ങേയ്ക്കു നീരസമുണ്ടാക്കുന്ന എന്തില്‍ നിന്നും അവനെ കാത്തു സൂക്ഷിക്കേണമേ. 
സത്യമായും അവിടുത്തെ ശക്തി സകല വസ്തുക്കള്‍ക്കും സമമാണ്. സത്യത്തില്‍ അങ്ങ് അതി പ്രബലനാണ്, സ്വയം നിലനില്‍ക്കുന്നവനാണ്. കൂടാതെ, എന്‍റെ ദൈവമേ, ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകളേയും മുമ്പുള്ളതും വരാനിരിക്കുന്നതുമായ തലമുറകളുടെ നډകളേയും അവനുമേല്‍  താഴേക്കയച്ചാലും. സത്യമായും ഇതിനു സമാനമാണ് അവിടുത്തെ ശക്തിയും വിവേകവും.

-Bahá'u'lláh
-----------------------

രോഗശമനം (#9805)

പ്രഭോ, എന്‍റെ ദൈവമേ! അങ്ങയ്ക്കു സ്തുതി! അവിടുത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്‍റെ ചിഹ്നങ്ങളെ അങ്ങുയര്‍ത്തിയിട്ടുള്ളതും, അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ രശ്മികള്‍ അങ്ങു ചൊരിഞ്ഞിട്ടുള്ളതും, അവിടുത്തെ പ്രഭുത്വത്തിന്‍റെ പരമാധികാരം അങ്ങു വെളിപ്പെടുത്തിയിട്ടുള്ളതും ആരിലൂടെയാണോ, അവിടുത്തെ സഹജഗുണങ്ങളുടെ ഗാത്രത്തിനുള്ളില്‍  അവിടുത്തെ നാമങ്ങളുടെ വിളക്ക് പ്രത്യക്ഷപ്പെട്ടിട്ടുള്ളതും, അവിടുത്തെ ഐക്യത്തിന്‍റെ കൂടാരവും നിസ്സംഗതയുടെ പ്രകടഭാവവും ആയവന്‍ തിളങ്ങിയിട്ടുള്ളതും ആരിലൂടെയാണോ, അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ വഴികള്‍ അറിയപ്പെട്ടതും, അവിടുത്തെ സല്‍പ്രീതിയുടെ പാതകള്‍  കുറിക്കപ്പെട്ടതും ആരിലൂടെയാണോ, തെറ്റിന്‍റെ അടിത്തറകള്‍ കിടുകിടെ വിറക്കാന്‍ ഇടയായതും ദുഃസ്വഭാവങ്ങളുടെ അടയാളങ്ങള്‍ നീക്കം ചെയ്യപ്പെട്ടതും ആരിലൂടെയാണോ, അവിടുത്തെ സേവകരെ അങ്ങു കാത്തുസൂക്ഷിച്ചതും അവിടുത്തെ രോഗശമനത്തെ അങ്ങുകൃപാപൂര്‍വ്വം പ്രദാനം ചെയ്തതും ആരിലൂടെയാണോ, വിവേകത്തിന്‍റെ ഉറവകള്‍ പൊട്ടിപ്പുറപ്പെട്ടതും സ്വര്‍ഗീയമേശ താഴേയ്ക്കയക്കപ്പെട്ടതും ആരിലൂടെയാണോ, അങ്ങയുടെ സേവകരെ അങ്ങ് സംരക്ഷിക്കുകയും അങ്ങയുടെ രോഗശമനം കൃപാപൂര്‍വം നല്‍കുകയും ചെയ്തത് ആരിലൂടെയാണോ, അവിടുത്തെ സേവകരോട് അവിടുത്തെ മൃദുവായ ദയ അങ്ങു പ്രകടിപ്പിച്ചിട്ടുള്ളതും അവിടുത്തെ സൃഷ്ടികളുടെ ഇടയില്‍ അവിടുത്തെ മാപ്പിനെ വെളിപ്പെടുത്തിയിട്ടുള്ളതും ആരിലൂടെയാണോ, അവിടുത്തെ ആ നാമത്താല്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. അങ്ങയെ മുറുകെപിടിച്ചിട്ടുള്ളവനേയും അങ്ങയിലേക്കു മടങ്ങിയവനേയും അങ്ങയുടെ ദയയില്‍ പറ്റിപ്പിടിച്ചിട്ടുള്ളവനേയും, അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ വക്കില്‍പ്പിടിച്ചിട്ടുള്ളവനേയും, സുരക്ഷിതനായി സൂക്ഷിക്കേണമേയെന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. അവനുമേല്‍ അവിടുത്തെ രോഗശമനത്തെ താഴേക്കയച്ചാലും. അവനെ പൂര്‍ണ്ണനാക്കിയാലും, അങ്ങയാല്‍ കൃപാണ്‍പൂര്‍വ്വം പ്രദാനം ചെയ്യപ്പെട്ട മനോദാര്‍ഢ്യം കൊണ്ടും, അവിടുത്തെ ഉന്നതിയില്‍ നിന്ന് ഉപഹാരമായി നല്‍കിയ ശാന്തികൊണ്ടും അവനെ വസ്ത്രം ധരിപ്പിച്ചാലും.
സത്യമായും അങ്ങാണ് സംരക്ഷകനും, രോഗശമനകാരിയും, സഹായിയും, സര്‍വ്വശക്തനും, പ്രബലനും, സര്‍വ്വതേജസ്വിയും, സര്‍വ്വവിജ്ഞനും.

-Bahá'u'lláh
-----------------------

