ഭര്‍ത്താക്ക൯മാ൪ (#9806)

ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ ഈ സേവിക അങ്ങയെ വിളിക്കുന്നു, അങ്ങയില്‍ വിശ്വസിക്കുന്നു, അങ്ങയിലേക്ക് അവളുടെ മുഖം തിരിക്കുന്നു;  അവിടുത്തെ സ്വര്‍ഗ്ഗീയമായ അനുഗ്രഹങ്ങള്‍ അവളുടെ മേല്‍ ചൊരിയാനും അവിടുത്തെ ആത്മീയ നിഗൂഢതകള്‍ അവള്‍ക്കു വെളിപ്പെടുത്താനും അവിടുത്തെ ദൈവീകത്വത്തിന്‍റെ പ്രകാശം അവളുടെമേല്‍ പതിപ്പിക്കാനും അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.
അല്ലയോ എന്‍റെ പ്രഭോ! എന്‍റെ പതിയുടെ നേത്രങ്ങള്‍ കാണുന്നവയാക്കിയാലും. അദ്ദേഹത്തിന്‍റെ ഹൃദയം അവിടുത്തെ ജ്ഞാനത്തിന്‍റെ പ്രകാശത്താല്‍ സന്തോഷഭരിതമാക്കിയാലും. അവിടുത്തെ തിളങ്ങുന്ന സൗന്ദര്യത്തിലേക്ക് അദ്ദേഹത്തിന്‍റെ മനസ്സുകളെ അടുപ്പിച്ചാലും; അവിടുത്തെ പ്രകടമായ മനോഹാരിതകളെ വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്‍റെ ചൈതന്യത്തെ ആഹ്ലാദപൂരിതമാക്കിയാലും.
അല്ലയോ എന്‍റെ ദൈവമേ! അദ്ദേഹത്തിന്‍റെ ദൃഷ്ടിക്കു മുമ്പിലുള്ള മറയെ അവിടുന്ന് നീക്കം ചെയ്താലും; അവിടുത്തെ സമൃദ്ധമായ അനുഗ്രഹങ്ങളെ അവനുമേല്‍ ചൊരിഞ്ഞാലും; അങ്ങയോടുള്ള സ്നേഹത്തിന്‍റെ വീഞ്ഞുകൊണ്ട് അവനെ ഉډത്തനാക്കിയാലും, ആത്മാവുകള്‍ ഉന്നത സ്വര്‍ഗ്ഗങ്ങളില്‍ പറക്കുമ്പോള്‍ കാലുകള്‍ ഈ ഭൂമിയില്‍ നടക്കുന്ന അവിടുത്തെ മാലാഖമാരില്‍ ഒരാളായി അവനെ തീര്‍ത്താലും. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ അവിടുത്തെ വിവേകത്തിന്‍റെ പ്രകാശം തിളങ്ങുന്ന ഒരത്യുജ്ജ്വല ദീപമായിത്തീരാന്‍ അവനു കാരണമായാലും. 
സത്യമായും, അങ്ങാണ് മേډയേറിയവനും സദാദാനശീലനും ഉദാരമതിയും.

-`Abdu'l-Bahá
-----------------------

