ആത്മീയസഭ (#9837)

അല്ലയോ സാമ്രാജ്യത്തിന്‍റെ പ്രഭുവായവനേ! ഞങ്ങളുടെ ശരീരങ്ങള്‍ ഇവിടെ ഒത്തുകൂടിയിട്ടുണ്ടെങ്കിലും ഞങ്ങളുടെ വശീകൃതമായ ഹൃദയങ്ങള്‍ അവിടുത്തെ സ്നേഹത്താല്‍ ആവേശം പകരപ്പെട്ടതാണ്. അവിടുത്തെ അത്യുജ്ജ്വല വദനത്തിന്‍റെ രശ്മികളാല്‍ ഞങ്ങള്‍ ആനന്ദപരവശരാണ്. ഞങ്ങള്‍ ദുര്‍ബ്ബലരാണെങ്കിലും അവിടുത്തെ ശക്തിയുടെയും പ്രബലതയുടെയും വെളിപാടുകള്‍ ഞങ്ങള്‍ കാത്തിണ്‍രിക്കുന്നു. ഞങ്ങള്‍ പാവപ്പെട്ടവരാണെങ്കിലും വസ്തുണ്‍ക്കളോ ജീവനോപാധികളോ ഇല്ലെങ്കിലും അവിടുത്തെ സാമ്രാജ്യത്തിലെ നിധികളില്‍ നിന്ന് ഞങ്ങള്‍ ധനം എടുക്കുന്നു. ഞങ്ങള്‍ തുള്ളികളാണെങ്കിലും അവിടുത്തെ സാഗരത്തിന്‍റെ അഗാധതകളില്‍ നിന്ന് ഞങ്ങള്‍ ജലം എടുക്കുന്നു. ഞങ്ങള്‍ തരിമണലുകളാണെങ്കിലും അവിടുത്തെ ദീപ്തിമത്തായ സൂര്യതേജസില്‍ ഞങ്ങള്‍ മിന്നി പ്രകാശിക്കുന്നു.
അല്ലയോ ഞങ്ങളുടെ ദൈവമേ! അവിടുത്തെ സഹായം താഴേക്കയച്ചാലും. അങ്ങനെ അവസാനം ഈ നരകസമാനമായ ലോകം ഞങ്ങള്‍ അവിടുത്തെ സ്വര്‍ഗത്തിന്‍റെ കണ്ണാടി പ്രതിബിംബം ആക്കിത്തീര്‍ക്കുവോളം ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരും ഓരോ കൊളുത്തിയ മെഴുകുതിരിയായും ഓരോരുത്തരും ഓരോ ആകര്‍ഷണ കേന്ദ്രമായും ഓരോരുത്തരും അവിടുത്തെ സ്വര്‍ഗ്ഗീയ സാമ്രാജ്യങ്ങളിലേക്കു വിളിക്കുന്നവരുമാകട്ടെ.

-`Abdu'l-Bahá
-----------------------

ആത്മീയസഭ (#9838)

അല്ലയോ ദൈവമേ! അല്ലയോ ദൈവമേ! അങ്ങയില്‍ വിശ്വസിച്ചുകൊണ്ട്, അവിടുത്തെ ചിഹ്നങ്ങളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്, അവിടുത്തെ ഉടമ്പടിയിലും ഒസ്യത്തിലും ഉറച്ചുനിന്നുകൊണ്ട്, അങ്ങയോട് ആകര്‍ഷിതരായിക്കൊണ്ട്, അവിടുത്തെ സ്നേഹത്തിന്‍റെ ജ്വാലയാല്‍ ഉത്തേജിതരായിക്കൊണ്ട്, അവിടുത്തെ ധര്‍മ്മത്തോട്  ആത്മാര്‍ത്ഥത പുലര്‍ത്തിക്കൊണ്ട്, ഈ ആത്മീയ യോഗത്തില്‍ സമ്മേളിച്ചിരിക്കുന്ന ഞങ്ങളെ അവിടുത്തെ ഏകത്വത്തിന്‍റെ അദൃശ്യസാമ്രാജ്യത്തില്‍ നിന്നും നിരീക്ഷിച്ചാലും. ഞങ്ങള്‍ അവിടുത്തെ മുന്തിരിത്തോട്ടത്തിലെ സേവകരും അവിടുത്തെ മതത്തെ വ്യാപിപ്പിക്കുന്നവരും അവിടുത്തെ വദനത്തിന്‍റെ അര്‍പ്പണപൂര്‍വ്വമുള്ള ആരാധകരും അവിടുത്തെ പ്രിയങ്കരരോട് വിനയമുള്ളവരും അവിടുത്തെ കവാടത്തിനു മുമ്പില്‍ അനുസരണയുള്ളവരും, അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ടവരെ സേവിക്കുന്നത് സ്ഥിരീകരിക്കാനും, അവിടുത്തെ അദൃശ്യമായ സൈന്യങ്ങളാല്‍ ഞങ്ങളെ പിന്തുണക്കാനും, അവിടുത്തെ ദാസിണ്‍ത്വണ്‍ത്തില്‍ ഞങ്ങളുടെ കച്ചകളെ മുറുക്കാനും, ഞങ്ങളെ അനുസരണയുള്ളവരും അങ്ങയോടു സംവദിക്കുന്ന ഭക്തിയുള്ള പ്രജകളും ആക്കിത്തീര്‍ക്കുവാനുമായി അങ്ങയോട് പ്രാര്‍ത്ഥിക്കുന്നവരുമാണ്.
ഞങ്ങളുടെ പ്രഭോ! ഞങ്ങള്‍ ദുര്‍ബ്ബലരാണ്, അങ്ങു പ്രബലനാണ്, ശക്തനാണ്. ഞങ്ങള്‍ നിര്‍ജ്ജീവരാണ്. അങ്ങ് മഹത്തായ ജീവദായക ചൈതന്യമാണ്. ഞങ്ങള്‍ ആവശ്യക്കാരാണ്; അങ്ങ് ആശ്വാസദായകനും ശക്തനുമാണ്.
ഞങ്ങളുടെ പ്രഭോ! ഞങ്ങളുടെ മുഖങ്ങളെ അവിടുത്തെ ദയാമയമായ വദനത്തിലേക്കു തിരിച്ചാലും. അവിടുത്തെ നിര്‍ലോഭമായ കാരുണ്യംകൊണ്ട് അവിടുത്തെ സ്വര്‍ഗീയ മേശയില്‍നിന്ന് ഞങ്ങളെ ഊട്ടിയാലും. അവിടുത്തെ പരമോന്നത മാലാഖമാരുടെ സൈന്യങ്ങളാല്‍ ഞങ്ങളെ സഹായിച്ചാലും. ആഭാ സാമ്രാജ്യത്തിലെ വിശുദ്ധരായവരിലൂടെ ഞങ്ങളെ സ്ഥിരീകരിച്ചാലും. സത്യമായും അങ്ങ് ഔദാര്യനിധിയും കരുണാവാരിധിയുമാണ്. അവിടുന്നു മഹത്തായ ദാനശീലത്തിനുടമയാണ്. സത്യമായും, അവിടുന്നു മാപ്പുകൊടുക്കുന്നവനാണ്, കൃപാലുവാണ്.

-`Abdu'l-Bahá
-----------------------

ആത്മീയസഭ (#9839)

ദൈവമേ! എന്‍റെ ദൈവമേ! വാഴ്ത്തപ്പെട്ട ഈ ദിനണ്‍ത്തില്‍ അവിടുത്തെ സേവകരായ ഞങ്ങള്‍ അങ്ങയുടെ വിശുദ്ധ വദനത്തിന് നേരെ നോക്കിയിരിപ്പാണ്- ഭക്തി നിര്‍ഭരതയേടെ, വിഗളിത വേദ്യാന്തരതയോടെ, വീക്ഷണങ്ങളിലും വിചാരങ്ങളിലും അദ്വയരായി, അവിടുത്തെ വചനത്തെ മാനവരാശിക്കിടയില്‍ ഉദ്ബോധിപ്പിക്കാന്‍ മാത്രം രഞ്ജിതോദ്യേശ്യരായി, ഈ ആത്മീയ സഭയില്‍ ഞങ്ങള്‍ സമ്മേളിച്ചിരിക്കുന്നു. പ്രഭോ!  ഞങ്ങളുടെ ദൈവമേ! ഞങ്ങളെ അവിടുത്തെ ദിവ്യമാര്‍ഗ്ഗദര്‍ശനത്തിന്‍റെ ചിഹ്നങ്ങളാക്കൂ. അങ്ങയിലുള്ള ഉദ്ബുദ്ധവിശ്വാസത്തിന്‍റെ മാനങ്ങളും അങ്ങയുടെ സുശക്തമായ ഉടമ്പടിയുടെ സേവകരുമാക്കൂ. അത്യുന്നതനായ പ്രഭോ! അങ്ങയുടെ ആഭാ സാമ്രാജ്യത്തിലെ അലൗകികമായ ഐക്യത്തിന്‍റെ അഭിവ്യക്തരൂപങ്ങളത്രെ സര്‍വ്വനഭസ്ഥലങ്ങളിലും വിരാജിക്കുന്ന സമുജ്ജ്വല താരങ്ങള്‍. വിഭോ! അങ്ങയുടെ അല്‍ഭുതകരമായ അനുഗ്രഹത്തിന്‍റെ മഹോര്‍മ്മികള്‍ മദിച്ചുയരുന്ന സമുദ്രങ്ങളാവാനും, അങ്ങയുടെ അഖില പ്രകീര്‍ത്തിതമായ ഔന്നത്യങ്ങളില്‍ നിന്നൊഴുകുന്ന ഉറവകളാവാനും, അങ്ങയുടെ സ്വര്‍ഗ്ഗീയാര്‍ത്ഥത്തിന്‍റെ കല്പതരുവില്‍ കായ്ച്ച കനികളാവാനും, അവിടുത്തെ ദ്രാക്ഷാഫലോദ്യാനത്തിലെ ദിവ്യൗദാര്യമരുത്തിലിളകുന്ന വൃക്ഷങ്ങളാവാനും ഞങ്ങളെ സഹായിക്കേണമേ! ദൈവമേ! അങ്ങയുടെ അമാനുഷികൈക്യത്തിന്‍റെ ഗാഥകളെ ഞങ്ങളുടെ ആത്മാക്കള്‍ ആശ്രയിക്കാനും, അവിടുത്തെ അനുഗ്രഹത്തിന്‍റെ എടുത്തൊഴിക്കലുകളില്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ ആഹ്ലാദമയമാവാനും, അങ്ങിനെ ഒരു സമുദ്രത്തിലെ തിരമാലകള്‍ പോലെ ഒന്നായിത്തീരാനും, അങ്ങയുടെ അതുല്യപ്രകാശത്തില്‍ നിന്നുളവാകുന്ന കിരണങ്ങള്‍ പോലെ സമ്മേളിക്കാനും, ലോകം മുഴുവന്‍ ഐക്യചൈതന്യത്തെ അഭിവ്യക്തമാക്കാന്‍ തക്കവണ്ണം ഞങ്ങളുടെ വിചാരങ്ങളും വീക്ഷണങ്ങളും വികാരങ്ങളും ഒരൊറ്റ യാഥാര്‍ത്ഥ്യമാവാനും ഇടയാക്കേണമേ! അങ്ങത്രെ ഔദാര്യനിധിയും സര്‍വ്വദായകനും, ദയാമയനും സര്‍വ്വശക്തനും കരുണാനിധിയും.

-`Abdu'l-Bahá
-----------------------

